ബെന്‍സ് ആഡംബര വാഹനവില്‍പ്പനയിൽ അമേരിക്കയിൽ ഏറ്റവും മുമ്പിൽ

News portal

news



മേർസിഡ്സ്-ബെന്‍സിന്‍റെ വിജയത്തിനു പ്രധാന കാരണം, അത് എസ് യു വി മേഖലക്ക് കൊടുക്കുന്ന ഊന്നലാവണം എന്ന് നീരക്ഷികർ അഭിപ്രായപ്പെട്ടു.


ആഡംബര വാഹനവില്‍പ്പനയിൽ, അമേരിക്കയിലൊന്നാം സ്ഥാനം മേർസിഡ്സ്-ബെന്‍സ് 2017ലും നിലനിര്‍ത്തി. ബി എം ഡബ്യു രണ്ടാംസ്ഥാനത്ത് വന്നപ്പോള്‍, ലക്സസ് മൂന്നാമനായി, കഴിഞ്ഞ കൊല്ലത്തെ വില്‍പ്പനകണക്കുകൾ പ്രകാരം.

മേർസിഡ്സ്-ബെന്‍സിന്‍റെ വിജയത്തിനു പ്രധാന കാരണം, അത് എസ് യു വി മേഖലക്ക് കൊടുക്കുന്ന ഊന്നലാവണം എന്ന് നീരക്ഷികർ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നവർ സെഡാന്‍കാറുകളെ ഉപേക്ഷിച്ച്, എസ് യു വികളുടെ പിന്നാലെയാണ് ഇപ്പോൾ. ഏകദേശം 1.72 കോടി വാഹനങ്ങള്‍ വിറ്റഴിഞ്ഞതിൽ കഴിഞ്ഞ കൊല്ലം, 1.09 കോടി ചെറുകിട ട്രക്കുകൾ - എസ് യു വികളടക്കം – ആയിരുന്നു.

മേർസിഡ്സ്-ബെന്‍സിന്‍റെ ഏഴു തരത്തിലുള്ള എസ് യു വി വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. തുടക്കകാരനായ ജി എൽ എ മുതല്‍ ഏറ്റവും മുന്തിയ ജി-വാഗൻ വരെ ഇതിൽ ഉള്‍പ്പെട്ടിരിക്കുന്നു. ജി-വാഗൻ 1970 മുതൽ ലഭ്യമാണെങ്ങിലും, അതിന്‍റെ പ്രചാരം ഇത്രയു വര്‍ഷത്തിനു ശേഷവും ഒട്ടും കുറഞ്ഞിട്ടില്ല.

ബി എം ഡബ്യു വാഹനങ്ങള്‍ മേടിച്ചവർ എക്സ് 4, എക്സ് 5 എന്ന മോഡലുകളില്‍ ആണ് ഏറ്റവുമധികം താല്‍പ്പര്യം പ്രകടിപ്പിച്ചത്. അതേ സമയം, ചെറിയ എക്സ് 1ന്‍റെ വില്‍പ്പന ഡിസംബറിൽ കൂടിയതായും കമ്പനി അറിയിച്ചു.

എസ് യു വി വാഹനങ്ങൾ എല്ലാം തന്നെ നവീകരിക്കാൻ ഇതിന്നിടയിൽ ബി എം ഡബ്യു തീരുമാനിച്ചിട്ടുണ്ട്. ഒരു പുതിയ എക്സ് 2 മോഡല്‍ ഈ മാസം പുറത്തിറക്കും. ഒരു എക്സ് 7നും പദ്ധതിയുണ്ട്.

എസ് യു വി വാഹനങ്ങൾക്കുള്ള അമേരിക്കയിലുള്ള പ്രചാരം കണക്കിലെടുത്ത്, പ്രമുഖ കാര്‍ കമ്പനികൾ എല്ലാം തന്നെ ആ ശാഖ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലക്സസ്, ഔഡി, ഇന്‍ഫിനിറ്റി എന്നിവരുടെ പല പുതിയ മോഡലുകളും അടുത്തുതന്നെ പ്രതീക്ഷിക്കാം.


0 Comments

Sort by