പരിസ്ഥിതി നിയമലംഘനങ്ങൾക്കെതിരെ മന്ത്രാലയം

News portal

news



പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ശക്തമായ നിരീക്ഷണങ്ങൾ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തുകയുണ്ടായി.


കഴിഞ്ഞ വർഷം 480 പരിസ്ഥിതി നിയമലംഘനങ്ങൾ പിടികൂടിയതായി ഖത്തർ മുൻസിപ്പൽ മന്ത്രാലയത്തിന് കീഴിലെ പരിസ്ഥിതി വന്യജീവി സംരക്ഷണ വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

കടൽ കര എന്നീ രണ്ടു മേഖലകളുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത് എന്ന് പരിസ്ഥിതി വന്യജീവി സംരക്ഷണ വിഭാഗം മേധാവി ഉമർ സാലിം അൽ നുഐമി പറഞ്ഞു.

ഒട്ടകങ്ങളെ മേയാൻ തുറന്നു വിടുന്നത് നിരോധിക്കുന്ന നിയമത്തിന്റെ ലംഘനം, മൽസ്യ പ്രജനന സംരക്ഷണ നിയമ ലംഘനം, തീര പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ലംഘിച്ചു നിർമാണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയാണ് കണ്ടെത്തി പിടികൂടി നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

മൽസ്യസമ്പത്തിനു ഹാനികാരമാകുന്ന രീതിയിലുള്ള മൽസ്യ ബന്ധനം, നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടുത്തം എന്നിവ കണ്ടെത്താനുള്ള ശക്തമായ നിരീക്ഷണങ്ങൾ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തുകയുണ്ടായി. ശൈത്യകാല ക്യാമ്പിംഗ് സീസണിൽ ഈ വർഷം വൻതോതിൽ സ്വദേശികൾ മരുഭൂമിയിൽ താമസിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. 2600 അപേക്ഷകളാണ് കഴിഞ്ഞ വർഷം ടെൻടുകൾ അനുവദിക്കാനായി മന്ത്രാലയത്തിന് ലഭിച്ചിരുന്നത്.

ഈ മേഖലയിലും ശക്തമായ നിരീക്ഷണങ്ങൾ നടത്തുകയും നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തതായി നുഐമി പറഞ്ഞു. സ്വദേശികളും വിദേശികളുമായ വ്യക്തികളും കമ്പനികളും പരിസ്ഥതി സംരക്ഷണത്തിന് വേണ്ടി മന്ത്രാലയം ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കണം എന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 998 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


0 Comments

Sort by