സൽമാൻ ഖാന് ഗുണ്ടാ നേതാവിന്റെ പരസ്യ വധ ഭീഷണി

News portal



രാജസ്ഥാനിലെ ജോധ്പുർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പൊലീസിന് മുന്നിൽ വെച്ചായിരുന്നു ഭീഷണി


പ്രശസ്ത ബോളിവുഡ് സിനിമാ താരം സൽമാൻ ഖാന് ഗുണ്ടാ നേതാവിന്റെ പരസ്യ വധ ഭീഷണി. ലോറെൻസ് വൈഷ്ണവ് എന്ന ഗുണ്ടയാണ് പ്രതി.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജോധ്പുർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പൊലീസിന് മുന്നിൽ വെച്ചായിരുന്നു ഭീഷണി. കള്ളക്കേസിൽ കുടുക്കിയാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും അതിനാൽ വലിയ തെറ്റ് തന്നെ ചെയ്തുകളയാമെന്നും ലോറെൻസ് ആക്രോശിക്കുന്നുണ്ടായിരുന്നു.

വൈഷ്ണവികൾ ആരാണെന്നു സൽമാൻഖാൻ അപ്പോൾ അറിയും.

മാനിനെ വെടിവെച്ചുകൊന്ന കേസിൽ തുടങ്ങുന്നതാണ് പ്രതിയും താരവും തമ്മിലുള്ള പിണക്കം. വൈഷ്ണവി വിഭാഗക്കാരാണ് കേസ് കുത്തിപ്പൊക്കിയത്. 1998ലായിരുന്നു സംഭവം.


0 Comments

Sort by