എയർ പോർട്ടിലെ ഇ ഗേറ്റ് സംവിധാനം ഉപയോഗിക്കാൻ നിർദ്ദേശം

News portal

news



മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇ ഗേറ്റ് ഉപയോഗിക്കുന്ന രീതി ഗ്രാഫ് മുഖേന പരിചയപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിർദ്ദേശം.


ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയര്പോട്ടിലെ അത്യാധുനികമായ ഇ ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇ ഗേറ്റ് ഉപയോഗിക്കുന്ന രീതി ഗ്രാഫ് മുഖേന പരിചയപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിർദ്ദേശം. ഹമദ് എയർപോർട്ടിൽ യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇ ഗേറ്റിനു പുറമെ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന കൗണ്ടറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

2016 ഡിസംബറിൽ ആണ് പാസ്സ്പോർട്ടോ സാധാരണ ഖത്തർ ID യോ ഉപയോഗിച്ച് കൊണ്ട് ഇ ഗേറ്റ് ഉപയോഗിക്കാനുള്ള സംവിധാനം വിദേശികൾക്ക് ലഭ്യമാക്കിയത്. പല യാത്രക്കാരും പരമ്പരാഗത രീതി തന്നെ പിന്തുടരുന്ന പശ്ചാത്തലത്തിലാണ് എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലും സുഗമവും ആക്കുന്ന ഇ ഗേറ്റ് സംവിധാനം ഉപയോഗിക്കാനുള്ള മന്ത്രാലയത്തിന്റെ ഉപദേശം.

നാലു ഘട്ടങ്ങളിൽ ആയാണ് ഇ ഗേറ്റ് നടപടികൾ പൂർത്തീകരിക്കുക. പാസ്സ്പോർട്ടോ ഐഡിയോ ഇ-റീഡറിൽ വെക്കുന്നതോടെ ഒന്നാമത്തെ ഗ്ലാസ് വാതിൽ തുറക്കുകയും യാത്രക്കാരൻ ഇ ഗേറ്റിന്റെ മധ്യത്തിലേക്കു കടക്കുകയും ചെയ്യും.മൂന്നാം ഘട്ടത്തിൽ സിസ്റ്റം യാത്രക്കാരന്റെ വിവരങ്ങൾ വിരലടയാളവും കൃഷ്ണമണിയുടെ സ്കാൻ ചെയ്ത ഇമേജുമായി ഒത്തു നോക്കി ശരിയാണോ എന്ന് ഉറപ്പു വരുത്തും.

വിവരങ്ങൾ ഒത്തു നോക്കി കൃത്യമാണെന്ന് തെളിഞ്ഞാൽ അവസാനത്തെ ഗെയ്റ്റും തുറക്കുകയും നടപടികൾ പൂർത്തിയാക്കി യാത്രക്കാരാണ് അകത്തേക്ക് കടക്കുകയും ചെയ്യാം. ഏതാനും മിനുട്ടുകൾ മതി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ.


0 Comments

Sort by