ഉപരോധത്തെ പ്രകീർത്തിച്ചില്ല; സൗദി പണ്ഡിതൻ തടങ്കലിൽ

News portal

news



സൽമാൻ അൽ ഔദ എന്ന പണ്ഡിതനാണ് തടങ്കലിൽ കഴിയുന്നത്.


ഖത്തറിനെതിരെ സൗദിഅറേബ്യയും സഖ്യ കക്ഷികളും പ്രഖ്യാപിച്ച ഉപരോധ നടപടികളെ പിന്തുണച്ചും പ്രകീർത്തിച്ചും ട്വീറ്റ് ചെയ്തില്ലെന്ന കാരണത്താൽ സൗദി സർക്കാർ മാസങ്ങളായി മതപണ്ഡിതനെ തടങ്ങലിൽ വെച്ച നടപടിയെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) അപലപിച്ചു.

സൽമാൻ അൽ ഔദ എന്ന പണ്ഡിതനാണ് തടങ്കലിൽ കഴിയുന്നത്. ഖത്തർ ഉപരോധത്തെ അനുകൂലിച്ചു ട്വീറ്റ് ചെയ്യാൻ അധികൃതർ രജ്യത്തെ പ്രമുഖരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഔദ ചെയ്തത് ഇരുരാജ്യത്തിനും നിവാസികക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയാണ്. ഇത് സൗദി അധികൃതർക്ക് രസിച്ചില്ല.

മാത്രമല്ല ആ വലിയ പണ്ഡിതന്റെ കുടുംബത്തിന് യാത്രാവിലക്ക് ഏർപെടുത്തിയിരിക്കുകയുമാണ്. തികച്ചും അന്യായമാണ് ഈ നടപടിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ഛ് കുറ്റപ്പെടുത്തി. ഭീകരതക്കെതിരെ എന്നുപറഞ്ഞു തുടക്കം കുറിച്ച 'ശുദ്ധീകരണ നടപടിയിൽ ' ആദ്യം അറസ്റിലായ 12 പേരിൽ ഒരാളാണ് സൽമാൻ അൽ ഔദ.

പിന്നീട് നവമ്പറിൽ അഴിമതി വിരുദ്ധ മുന്നേറ്റം എന്നപേരിൽ വേറെയും കുറെ പ്രമുഖരെ പിടികൂടിയിരുന്നു. ഔദയുടെ അറസ്റ്റിൽ പ്രതിഷേധിച് ട്വീറ്റ് ചെയ്ത അദ്ദേഹത്തിന്റെ സഹോദരൻ ഖാലിദും അറസ്റ്റിലാണ്.

ഇത്തരം അറസ്റ്റും തടഞ്ഞുവെക്കലും ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് മിഡീസ്റ്റ്‌ ഡയറക്ടർ വിറ്റ് സോൺ പറഞ്ഞു. ഇത്തരം നടപടികൾ ദുർബലമായ എന്തെങ്കിലും തെളിവിന്റെ പോലും പിൻബലത്തിൽ അല്ലെന്നും ഒരുനിലക്കും ന്യായീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാടിനെയും നാട്ടുകാരെയും പുതിയ യുഗപ്പിറവിക്ക് പ്രാപ്തമാക്കുകയാണ് സൽമാൻ രാജാവിന്റെ ലക്ഷ്യം എങ്കിൽ അകാരണമായി പിടിച്ചുവെച്ചിരിക്കുന്നവരെയെല്ലാം വിട്ടയക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിയമത്തിന്റെ ദുരുപയോഗം തടയുകയും വേണം; വിറ്റ് സോൺ കൂട്ടിച്ചേർത്തു. അൽജസീറയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.


0 Comments

Sort by