20 സന്നദ്ധ സേവാസംഘങ്ങൾക്കു് ഇസ്രായേലിന്റെ വിലക്ക്

News portal

news



ഒരു കൂടിയേറ്റ വിരുദ്ധ ജൂത സംഘടനയും കൂട്ടത്തിൽ ഉണ്ട്.


ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളത് ഉൾപ്പെടെ 20 സന്നദ്ധ സേവാ സംഘങ്ങൾക്ക് (എൻ ജി ഒ )ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തിയതായി ഗാഡിയൻ റിപ്പോർട്ട്‌ ചെയ്യുന്നു.

ഒരു കൂടിയേറ്റ വിരുദ്ധ ജൂത സംഘടനയും കൂട്ടത്തിൽ ഉണ്ട്. ഫലസ്തീൻ അനുകൂല ബഹിഷ്കരണ, ഉപരോധ, ഒറ്റപ്പെടുത്തൽ നടപടികളെ അനുകൂലിക്കുന്നു എന്നതാണ് ഈ ഗ്രൂപ്പുകൾക്കെതിരെയുള്ള ആരോപണം.

ബ്രിട്ടനിലെ 'വാർ ഓൺ വാണ്ട്, 'ഫലസ്തീൻ സോളി ഡാ രി റ്റി ക്യാമ്പയിൻ അമേരിക്കയിലെ കോഡ് പിങ്ക് അമേരിക്കൻ ഫ്രണ്ട്സ് കമ്മിറ്റി, ജ്യുവിഷ് വോയ്സ് ഫോർ പീസ് എന്നിവയാണ് പ്രവേശനം തടയപ്പെട്ട എൻ ജി ഒകളിൽ ചിലത്.

ഞങ്ങൾ പ്രതിരോധം വിട്ട് പ്രത്യാക്രമണത്തിലേക്ക് കടന്നു എന്നാണ് ഇതേപ്പറ്റി ഇസ്രായേലിന്റെ പൌരസുരക്ഷ മന്ത്രി ഗിലാദ് എർദാൻ പറഞ്ഞത്. ഞങ്ങളുടെ നിയമവും അതിഥി മര്യാദയും ചൂഷണം ചെയ്തു സുരക്ഷിതത്വം ഭംഗം വരുത്താൻ അനുവദിക്കില്ല എന്ന് ആഭ്യന്തര മന്ത്രി ആരെ ഡെറി കുറ്റപ്പെടുത്തി.

എന്നാൽ നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഇസ്രാഈലിന്റെ ഈ നടപടിയെ ശക്തമായി അപലപി ച്ചിട്ടുണ്ട്. നോബൽ സമ്മാനം കിട്ടിയ സംഘടനവരെ നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഉണ്ട്.


0 Comments

Sort by