ഖത്തറിൽ പക്ഷിപ്പനി ഇല്ല: ആരോഗ്യ മന്ത്രാലയം

News portal



പക്ഷിപ്പനി പക്ഷികളിൽ നിന്നും പക്ഷികളിലേക്കല്ലാതെ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ വിരളമാണ്.


ഖത്തറിൽ പക്ഷിപ്പനി റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇക്കാര്യം സ്ഥിരീകരിക്കാനായി നിരവധി സാമ്പിളുകൾ വിശദമായി പരിശോധനകൾ നടത്തിയതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് അവസ്ഥകൾ കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ട്. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം രോഗങ്ങൾ കണ്ടെത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതി പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പട്ടിക തയാറാക്കി വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ മുഴുവൻ കോഴിഫാമുകളിലും സൂക്ഷ്മ പരിശോധന നടത്തി രോഗ ബാധിതമായ ഒരു സംഭവവും ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

പക്ഷിപ്പനി പക്ഷികളിൽ നിന്നും പക്ഷികളിലേക്കല്ലാതെ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ വിരളമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.

പക്ഷിപ്പനി സംബന്ധമായ വാർത്തകളുടെ നിജസ്ഥിതി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ഉറപ്പു വരുത്താൻ മന്ത്രാലയം ജനങ്ങളെ ഉണർത്തി.


0 Comments

Sort by