തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലെ മോഡലുകൾക്ക് ശിക്ഷ

News portal

news



അടിസ്ഥാന രഹിതവും അവകാശ വാദങ്ങൾ നിറവേറാത്തതും ആയ പരസ്യങ്ങൾ നൽകുന്ന നിർമാതാവിനു ഒരു വർഷം വരെ തടവും 10ലക്ഷം രൂപ വരെ പിഴയും കിട്ടും.


1986 ലെ ഉപഭോക്‌തൃ നിയമം ഇന്ത്യ പൊളിച്ചെഴുതുന്നു. തൊഴിൽമന്ത്രി രാംവിലാസ് പാസ്വാൻ ഈ ആഴ്ച ലോകസഭയിൽ അവതരിപ്പിച്ച ബില്ല് ഉപഭോക്താക്കൾക്ക് ഉയർന്ന സംരക്ഷണം നൽകുകയും നിർമ്മാതാക്കൾക്കും സെലിബ്രിറ്റികളായ പരസ്യമോഡലുകൾക്കും കനത്ത ബാധ്യത ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപോർട്ട് ചെയ്തു.

ഒരു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയുടെ രൂപീകരണവും ബിൽ ശുപാർശ ചെയ്യുന്നുണ്ട്. ഇ -വ്യാപാരം, ഡയറക്ട് മാർക്കറ്റിംഗ് എന്നീ പുതുതലമുറ വിപണനരീതികളെ കാര്യമായി ഉന്നം വെക്കുന്ന ബിൽ നിയമം ആയാൽ അടിസ്ഥാന രഹിതവും അവകാശ വാദങ്ങൾ നിറവേറാത്തതും ആയ പരസ്യങ്ങൾ നൽകുന്ന നിർമാതാവിനു ഒരു വർഷം വരെ തടവും 10ലക്ഷം രൂപ വരെ പിഴയും കിട്ടും. നിയമലംഘനം ആവർത്തിച്ചാൽ 5 വർഷം വരെ തടവും 50 ലക്ഷം വരെ പിഴയും നൽകാൻ നിർദേശിക്കുന്നു.

വിശ്വാസയോഗ്യമല്ലാത്ത പരസ്യത്തിന് മോഡലുകളായി നിന്നുകൊടുക്കുന്നവർക്കുമുണ്ട് തടവും പിഴയും. ആദ്യം 10 ലക്ഷം വരെ പിഴ. ഒരുകൊല്ലത്തേക്ക് മോഡലിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. നിയമലംലനം ആവർത്തിച്ചാൽ പിഴ 50 ലക്ഷം വരെ ഉയരും.

പരസ്യം അവകാശപ്പെടുന്നതിനപ്പുറം ഉല്പന്നത്തിന്റെ ഉള്ളുകള്ളിയെക്കുറിച്ച് തങ്ങൾക്കു അറിയില്ലായിരുന്നു എന്ന് പറഞ്ഞു മോഡലുകൾക്കു് എളുപ്പം രക്ഷപ്പെടാൻ കഴിയില്ല. അതുതെളിയിക്കേണ്ട ബാധ്യത അവർക്കാണ്.


0 Comments

Sort by