ഖത്തറിനെതിരെയുള്ള ഉപരോധം നിയമ വിരുദ്ധം: യു.എൻ റിപോർട്ട്

News portal

news



ഐക്യരാഷ്ട്ര സഭക്ക് കീഴിലെ മനുഷ്യാവകാശ ഉന്നത സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത് എന്ന് അൽ മരിയെ ഉദ്ധരിച്ചു പ്രാദേശിക അറബി പത്രം റിപ്പോർട് ചെയ്തു.


ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം നിയമ വിരുദ്ധവും രാജ്യത്തിനെതിരെയുള്ള സാമ്പത്തിക യുദ്ധപ്രഖ്യാപനവുമാണെന്ന് ഐക്യ രാഷ്ട്രസഭ റിപ്പോർട്ടിൽ പറഞ്ഞതായി ഡോ. അലി ബിൻ സുമൈഖ് അൽ മരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഖത്തർ മനുഷ്യാവകാശ സമിതി മേധാവിയാണ് അൽ മരി. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ മനുഷ്യാവകാശ ഉന്നത സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത് എന്ന് അൽ മരിയെ ഉദ്ധരിച്ചു പ്രാദേശിക അറബി പത്രം റിപ്പോർട് ചെയ്തു.

ഉപരോധം ഖത്തർ ജനതക്കു മേൽ നടത്തുന്ന നേർക്കുനേരെയുള്ള കയ്യേറ്റമാണ് എന്നും സ്വദേശികളും വിദേശികളും ഇതിന്റെ ഇരകളാണ് എന്നും റിപ്പോർട്ട് പറയുന്നു.

ആദ്യമായാണ് യു.എന്നിൽ നിന്ന് ഇത്തരം ഒരു റിപോർട്ട് പുറത്ത് വരുന്നത്. ഈ റിപ്പോട്ട് അടിസ്ഥാനമാക്കി മുഴുവൻ അന്താരാഷ്ട്ര വേദികളിലും അന്യായമായ ഉപരോധത്തെ ചോദ്യം ചെയ്യാൻ ശ്രമം നടത്തുമെന്നും അൽ മരി പറഞ്ഞു.

ഖത്തർ തുടർന്ന് വരുന്ന നിലപാടിനു ലഭിച്ചിട്ടുള്ള വലിയ ഒരംഗീകാരം കൂടിയാണ് ഈ റിപ്പോർട്ട്. രാജ്യത്തെ ജങ്ങളുടെ ആരാധന സ്വാതന്ത്ര്യം പോലും വകവെച്ച് തരാത്ത ഉപരോധ രാജ്യങ്ങളോടോ പൗരന്മാരോടോ യാതൊരു വിധ പ്രതികാര നടപടികൾക്കും ഖത്തർ മുതിർന്നിട്ടില്ല.

ഉപരോധം മൂലം ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.എൻ മനുഷ്യാവകാശ സമിതിയും ഉപരോധ നഷ്ടപരിഹാര സമിതിയുമായി ചേർന്ന് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്.ഏറ്റവും ഒടുവിൽ സൗദി ഖത്തറുമായുള്ള കര അതിർത്തി പൂർണമായും അടച്ചു കളഞ്ഞത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഉപരോധ രാജ്യങ്ങളിൽ സൗദിയാണ് ഖത്തർ ജനതയോട് ഏറ്റവും കൂടുതൽ അനീതിപരമായി പെരുമാറിയിട്ടുള്ളത്; അദ്ദേഹം പറഞ്ഞു.


0 Comments

Sort by