ഡോളറിന്റെ ഇടിവ് ഇന്ത്യൻ രൂപയ്ക്ക് തുണയാവുന്നു

News portal

news



2015 ഏപ്രിലിന് ശേഷം ആദ്യമാണ് ഇത്രയും വലിയ കരുത്തു കാട്ടുന്നത്.


അമേരിക്കൻ ഡോളറിന് എതിരെ രൂപയുടെ മൂല്യം ഗണ്യമായി ഉയർന്നു. 63. 25നാണു കഴിഞ്ഞ ദിവസം വിപണി ക്ലോസ് ചെയ്തത്. 2015 ഏപ്രിലിന് ശേഷം ആദ്യമാണ് ഇത്രയും വലിയ കരുത്തു കാട്ടുന്നത്. ഒന്നിലധികം കാരണങ്ങളാൽ വിദേശ നാണയങ്ങൾക്ക് മുമ്പിൽ ഡോളർ പതറുന്ന അനുഭമാണ് ഉണ്ടയിക്കൊണ്ടിരിക്കുന്നത്.

അതോടൊപ്പം ഇന്ത്യയുടെ ഓഹരി വിപണിയിൽ ഉണർവ് കാണപ്പെടുകയുമാണ്. ഇതാണ് രൂപയ്ക്ക് തുണയായത്. അതോടൊപ്പം ഈ വർഷം സാമ്പത്തിക വളർച്ച മുന്നോട്ട് പോകും എന്ന കണക്കു കൂട്ടലും ഉണ്ട്.

ഓഹരി വിപണിയിലെ പ്രധാന മല്ലൻ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 200 പോയിന്റ് നേട്ടത്തിനാണ് കഴിഞ്ഞ ദിവസം ഇൻഡക്സ് ക്ലോസ് ചെയ്തത്. ഡോളർ വില സൂചിക മൂന്നര മാസമായി പതറിക്കൊണ്ടിരിക്കുകയാണ്. കാർഷികേതര തൊഴിൽ മേഖലകളിലെ വേതന സൂചിക ഡോളറിന് അനുകൂലമായില്ല. കഴിഞ്ഞ വർഷം ആറ് ശതമാനം വളർച്ചയാണ് ഡോളറിന് എതിരെ രൂപ നേടിയിരുന്നത്.

2017മൊത്തം പരിശോധിക്കുമ്പോൾ 9. 8 ശതമാനം ഇടിവാണ് ഡോളറിന് സംഭവിച്ചത്. 2003ന് ശേഷം ഉള്ള ഏറ്റവും മോശം അവസ്ഥ. വിദേശനാണയത്തിന്റെ ഒഴുക്കും രൂപയ്ക്കു അനുകൂലമായിരുന്നുവെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. വ്യവസായമേഖല കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചതായി പറയപ്പെടുന്നു. സേവന മേഖല നവംബറിലെ ഉൾവലിവിൽ നിന്ന് കരകയറി ഡിസംബറിൽ ഉഷാറായി.

63. 35 വരെ എത്തി എന്നത് നിർണായക വളർച്ചയാണ് എന്നും ഈ ട്രെൻഡ് രൂപയെ 62. 90 ലേക്ക് ഉയർത്തിയേയ്ക്കാം എന്നും വിദേശ നാണ്യ വിനിമയ ഉപദേശക അതോറിറ്റി പറയുന്നു.


0 Comments

Sort by