സ്കൂൾ മേധാവിക്ക് മർദ്ദനം: പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തി

News portal

news



ഉമർ ബിൻ ഖത്താബ് ബോയ്‌സ് സെക്കണ്ടറി സ്കൂൾ മേധാവിയായ ഹസൻ അജ്റാൻ അൽ ബൂഐനൈനിക്കാണ് രണ്ടു ദിവസം മുമ്പ് താൻ മേധാവിയായ സ്കൂളിലെ വിദ്യാർത്ഥിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേറ്റത് .


വിദ്യാർത്ഥിയും ബന്ധുക്കളും ചേർന്ന് മർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്കൂൾ മേധാവിയെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനി ആശുപത്രിയിൽ സന്ദർശിച്ചു.

ഉമർ ബിൻ ഖത്താബ് ബോയ്‌സ് സെക്കണ്ടറി സ്കൂൾ മേധാവിയായ ഹസൻ അജ്റാൻ അൽ ബൂഐനൈനിക്കാണ് രണ്ടു ദിവസം മുമ്പ് താൻ മേധാവിയായ സ്കൂളിലെ വിദ്യാർത്ഥിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേറ്റത് എന്ന് പ്രദേശിക അറബി പത്രമാണ് റിപ്പോർട് ചെയ്തത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽ ഥാനിക്കും മറ്റു നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായും മർദ്ദനത്തിന് വിധേയനായ അധ്യാപകൻ ഹസൻ അൽ ബൂ ഐനൈനിയും കൂട്ടുകാരും സുഖം പ്രാപിച്ചു വരുന്നതിൽ ദൈവത്തിനു സ്തുതി പറയുന്നതായും വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമത്രി ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിന്റെ ഫോട്ടോയും മന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉമർ ബിൻ ഖത്താബ് ബോയ്സ് സെക്കണ്ടറി സ്കൂൾ മേധാവിക്കും ഡെപ്യൂട്ടി അഡ്മിനിസ്റ്റർക്കും വിദ്യാർത്ഥിയിൽ നിന്നും വിദ്യാർത്ഥിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേറ്റതായും പ്രതികളെ നിയമപാലകർ ഉടൻ അറസ്റ്റ് ചെയ്തു എന്നും വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദിയും വിദ്യാഭ്യാസ വകുപ്പും വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തു വരുന്നതായും മർദ്ദനമേറ്റവരെ ഉടൻ ഹമദ് ഹോസ്‌പിറ്റലിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി എന്നും പത്രം റിപ്പോർട്ട് ചെയ്തു.

അധ്യാപകരോ വിദ്യാർത്ഥികളോ ആയ ആർക്കെതിരെയും ശാരീരികവും മാനസികവും ആയ ഒരതിക്രമവും വെച്ച് പൊറുപ്പിക്കില്ല എന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നും മന്ത്രാലയത്തിന് കീഴിലെ പൊതു വിദ്യാലയ വിഭാഗം മേധാവി ഖലീഫ സഅദ് അൽ ദിർഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അധ്യാപകർക്ക് സമൂഹം നൽകി വരുന്ന ഉന്നത സ്ഥാനവും പദവിയും പരിഗണിച്ചു കൊണ്ട് തന്നെ അവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്താനുമുള്ള ചട്ടങ്ങളും, നിയമങ്ങളും മന്ത്രാലയത്തിൽ നിലവിലുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നും ഖത്തർ സമൂഹത്തിന്റെ പൊതു നിലപാടിന് അപവാദമാണെന്നും അൽ ദിർഹം കൂട്ടിചേർത്തു.


0 Comments

Sort by