യു എ ഇ ജോലിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

News portal

news



അടുത്ത ഫെബ്രുവരിയിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസി വാം റിപ്പോർട്ട്‌ ചെയ്യുന്നു.


യു ഏ ഇ യിൽ തൊഴിൽ തേടുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം. അടുത്ത ഫെബ്രുവരിയിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസി വാം റിപ്പോർട്ട്‌ ചെയ്യുന്നു.

2017ൽ മന്ത്രിസഭ കൈകൊണ്ട ഈ തീരുമാനം ഇപ്പോൾ യു ഏ ഇ കോ ഓർഡിനേഷൻ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. വിദേശികൾ അവരുടെ മാതൃ രാജ്യത്ത് നിന്നോ അതല്ലെങ്കിൽ കഴിഞ്ഞ അഞ്ചു വർഷമായി ജീവിച്ച രാജ്യത്ത് നിന്നോ ആണ് സെർട്ടിഫികറ്റ് കരസ്ഥമാക്കേണ്ടത്.

ഇതു യു ഏ ഇ നയതന്ത്ര കാര്യാലയമോ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

എന്നാൽ ടൂറിസ്റ്റുകൾക്കും വിസിറ്റിംഗ് വിസയിൽ വരുന്നവർക്കും ഈ നിയമം ബാധകമല്ലെന്നും റിപ്പോർട്ട്‌ പറയുന്നു. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതത്വം ഉള്ള രാജ്യങ്ങളിൽ ഒന്നാക്കി യു എ ഇ യെ മാറ്റുകയാണത്ര ഉദ്ദേശ്യം.


0 Comments

Sort by