സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: ആഭ്യന്തര മന്ത്രാലയം

News portal

news



അസഭ്യം പറയൽ, വ്യാജ ആരോപണം ഉന്നയിക്കൽ തുടങ്ങിയവക്ക് തെളിവ് ലഭിച്ചാൽ ഉടനടി കേസുകൾ രെജിസ്റ്റ്സർ ചെയ്യും.


മറ്റുള്ളവരുടെ സ്വകാര്യ അകൗണ്ടുകൾ ഹാക് ചെയ്ത് വിവരങ്ങൾ, ഫോട്ടോകൾ എന്നിവ മോഷ്ടിച്ച്‌ ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഉള്ള പ്രവണതകൾ കരുതിയിരിക്കണം എന്നും ഇത്തരം കുറ്റ കൃത്യങ്ങളെ നിയമപരമായി നേരിട്ട് കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ടിറ്റർ പേജിൽ മുന്നറിയിപ്പ് നൽകി .

ഇത്തരം കുറ്റവാളികൾ മോഷ്ടിക്കപ്പെട്ട ഡാറ്റകൾ ഉപയോഗിച്ച്‌ മറ്റുള്ളവരെ അസഭ്യം പറയുക, മോശമായ ആരോപണങ്ങൾ പ്രചരിപ്പിക്കുക, ഭീഷണിപ്പെടുത്തുക, വ്യാജ ഇ മെയിൽ ഐ ഡി കൾ ഉണ്ടാക്കി ബാങ്ക് കാർഡുകൾ , മൊബൈൽ ഫോൺ എന്നിവ വഴി പണം തട്ടി എടുക്കുക, വൈറസുകൾ ഉപയോഗിച്ചു ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുക തുടങ്ങിയ പലതും ചെയ്തു വരുന്നു.

ഇമെയിലുകൾ വഴി സന്ദേശങ്ങൾ അയക്കുക, അതിനെ തുടർന്ന് പണം അയച്ചു കൊടുക്കാം എന്ന് പറഞ്ഞു അകൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുക, അത്തരം വിവരങ്ങൾ ഉപയോഗിച്ചു പണം തട്ടിയെടുക്കുക, വ്യാജ സമ്മാന ഓഫറുകൾ നൽകി വിവരങ്ങൾ ശേഖരിക്കുക, അവ ഉപയോഗിച്ച് ബാങ്ക് അകൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുക തുടങ്ങിയ നിരവധി പരാതികൾ ആഭ്യന്തര വകുപ്പിന് കീഴിലെ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

പരാതികൾ ലഭിച്ചാൽ അന്വേഷണ വിഭാഗം സോഷ്യൽ മീഡിയ പരിശോധിച്ച് വരുമ്പോൾ പലപ്പോഴും പരാതിക്കിടയാക്കിയ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതായോ, അകൗണ്ട് ഫെയിക് ആണെന്നോ കണ്ടെത്താറുണ്ട്.

പരാതിയിൽ പറഞ്ഞതുപോലെ അസഭ്യം പറയൽ, വ്യാജ ആരോപണം ഉന്നയിക്കൽ തുടങ്ങിയവക്ക് തെളിവ് ലഭിച്ചാൽ ഉടനടി കേസുകൾ രെജിസ്റ്റ്സർ ചെയ്യുകയും ചെയ്യും. ഇതിനുപയോഗിച്ച അകൗണ്ട് ഡിലീറ്റ് ചെയ്യുകയോ, ഇത് പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച കംപ്യൂട്ടർ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിപ്പിക്കുകയോ ചെയ്താലും സാഹചര്യ തെളിവുകൾ ഉപയോഗിച്ചു പ്രതിയെ പിടി കൂടി ശിക്ഷിക്കാൻ കഴിയും; മന്ത്രാലയ വക്താവ് പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ, ശ്രദ്ധയിൽ പെടുകയോ ചെയ്‌താൽ കുറ്റാന്വേഷണ വിഭാഗം ഫോൺ നമ്പറായ 2347444 ലോ 66815757 എന്ന ഹോട്ലൈൻ നമ്പറിലോ, എമർജൻസി നമ്പറായ 999 ലോ ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചു.

യൂസർ നൈമുകൾ , പാസ് വേഡുകൾ എന്നിവ പെട്ടെന്ന് ഹാക് ചെയ്യാൻ പറ്റാത്ത രീതിയിൽ ഉണ്ടാക്കാൻ ശ്രമിക്കണം. ഇത്തരം പാസ്‌വേഡുകൾ കണ്ടെത്താനുള്ള പല ഉപകരണങ്ങളും സൈബർ കുറ്റവാളികൾ ഉപയോഗിച്ചു വരുന്നതായും മുന്നറിയിപ്പിൽ പറയുന്നു.അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്ന പാസ് വേഡുകൾ ആഴ്ചയിൽ ഒരിക്കൽ എന്ന തോതിൽ മാറ്റാൻ ശ്രമിക്കണം. മറ്റുള്ളവർക്കു എളുപ്പത്തിൽ ഓർത്തെടുക്കാൻ പറ്റുന്നതോ കണ്ടാൽ മനസ്സിൽ വേഗത്തിൽ പതിയുന്നതോ ആയ തരത്തിലുള്ള പാസ് വേഡുകൾ ഉപയോഗിക്കരുത്.

ബാങ്ക് അകൗണ്ടുകളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും, പ്രത്യേകിച്ച് യൂസർ നെയിം, പാസ് വേർഡ് എന്നിവ ഒരാൾക്കും ഷെയർ ചെയ്യരുത്. സ്വകാര്യ ഫോട്ടോകളും മറ്റും കംപ്യൂട്ടറുകളിൽ സൂക്ഷിക്കുന്നതിലും ജാഗ്രത പുലർത്തണം; മന്ത്രാലയം നിർദ്ദേശിക്കുന്നു.


0 Comments

Sort by