ലോക കേരള സഭയിലേക്കു ഖത്തറിൽ നിന്ന് ഏഴു മലയാളികൾ

News portal

news



ലോകമെമെമ്പാടും ചിതറിക്കിടക്കുന്ന മലയാളീ പ്രവാസികൾക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ പുതിയ സംരംഭമാണ് ലോക കേരള സഭ. തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുക.


ഈ മാസം 12 , 13 തിയ്യതികളിൽ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിൽ ഖത്തറിലെ മലയാളീ പ്രവാസികളെ പ്രതിനിധീകരിച്ചു ഏഴു പേർ പങ്കെടുക്കും.
ലോകമെമെമ്പാടും ചിതറിക്കിടക്കുന്ന മലയാളീ പ്രവാസികൾക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ പുതിയ സംരംഭമാണ് ലോക കേരള സഭ. തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുക.
നോർക്ക, ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗങ്ങൾക്കു പുറമെ നാലു പേരാണ് ഖത്തറിൽ നിന്ന് സർക്കാർ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. കെ എം സിസി പ്രസിഡന്റ് എസ എ എം ബഷീർ, ഇൻകാസ് പ്രസിഡന്റ് ജോൺ ഗിൽബെർട് , ഐ സി ബി എഫ് വൈസ് പ്രസിഡന്റും സംസ്‌കൃതി പ്രവർത്തകനുമായ പി എൻ ബാബുരാജൻ, സാംസ്‌കാരിക പ്രവർത്തകനായ ശംസുദ്ധീൻ പോക്കർ എന്നിവരാണ് അംഗങ്ങൾ.
നോർക്ക ഡയറക്ടർമാരായ സി കെ മേനോൻ, സി വി റപ്പായി, ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ കെ ശങ്കരൻ എന്നിവർ ലോക കേരള സഭ സെക്രട്ടേറിയറ്റ് അംഗങ്ങൾ ആയി പ്രവർത്തിക്കും.
കേരള സമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിറിച്ചറിവാണു ലോക കേരള സഭ രൂപീകരിക്കാനുള്ള പ്രേരണ.ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്യുന്നത്.... കൂട്ടായ്‍മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിന് പ്രവർത്തിക്കുകകയുമാണ് ലോക കേരള സഭയുടെ ലക്‌ഷ്യം എന്ന് മലയാളത്തിലുള്ള അതിന്റെ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നു.
സഭയിലേക്കു കേരള സർക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഗൾഫ് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും എസ എ എം ബഷീർ ഈയുഗത്തോട് പറഞ്ഞു. ലോക കേരള സഭയിൽ 351 അംഗങ്ങൾ ഉണ്ടായിരിക്കും. കേരള നിയമ സഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ നിന്നുള്ള പാര്ലമെന്റ് അംഗങ്ങളും സഭയിൽ അംഗങ്ങൾ ആയിരിക്കും. മറ്റു അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തം ആയിരിക്കുമെന്നും ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.


0 Comments

Sort by