വിമാനത്തിൽ ഡോളർ കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ

News portal

news



480,200ഡോളർ ആണ് അവരിൽ നിന്ന് റെവന്യൂ ഇന്റലിജിൻസ് പിടിച്ചെടുത്തത്.


ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഡോളർകെട്ടുകൾ കടത്താനുള്ള എയർ ഹോസ്റ്റസിന്റെ ശ്രമം പൊളിഞ്ഞു. ന്യൂഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറക്കുകയായിരുന്നു ജെറ്റ് എയർവേസിന്റെ വിമാനത്തിലാണ് സംഭവം. ദേവ്‍ഷി കുൽശ്രേഷ്ഠ എന്നാണ് അറസ്റ്റിലായ പ്രതിയുടെ പേര് എന്ന് വിവിധ വെബ്സൈറ്റുകളെയും എൻ ഡി ടി വി യെയും ഉദ്ധരിച്ചു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.<ബ്ര>

480,200ഡോളർ ആണ് അവരിൽ നിന്ന് റെവന്യൂ ഇന്റലിജിൻസ് പിടിച്ചെടുത്തത്. ഏതാണ്ട് മൂന്നേകാൽ കോടിയോളം രൂപ വരും ഇത്. അമിത് മൽഹോത്ര എന്ന ഒരു ഏജന്റിന്റെ ശിങ്കിടിയായി പ്രവർത്തിക്കുകയാണ് താൻ എന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യവേ ദേവ്‍ഷി വെളിപ്പെടുത്തിയതായി റവന്യൂ അധികൃതർ പറഞ്ഞു. മൽഹോത്രയും അറസ്റ്റിലാണ്. ഡൽഹിയിലെ ചില സ്വർണ വ്യാപാരികളെ കേന്ദ്രികരിച്ചാണ് കള്ളക്കടത്തു നടക്കുന്നത് എന്നും അധികൃതർ വെളിപ്പെടുത്തി.

വ്യാപാരികളിൽ നിന്ന് ഡോളർ ശേഖരിച്ചു വിദേശങ്ങളിൽ എത്തിക്കും. അവിടങ്ങളിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലേക്ക് കടത്തും. ഇതിനായി വിമാനജീവനക്കാരെയാണ് വശത്താക്കിയിരുന്നത്.

ആറു മാസം മുമ്പ് ഒരു യാത്രക്കിടെ യാദൃശ്ചികമായാണ് ഈ ഐർഹോസ്റ്റസ്സുമായി മൽഹോത്ര പരിചയപ്പെടുന്നത്. ഡൽഹിയിലെ സ്വർണ വ്യാപാരികളിൽ ചിലർ നിരീക്ഷണത്തിലാണ്.


0 Comments

Sort by