20 മെട്രോ ട്രെയിനുകൾ എത്തി; പദ്ധതി 2020 ൽ പൂർത്തിയാവുമെന്ന് പ്രതീക്ഷ

News portal

news



റെഡ് ലൈൻ പാതയുടെ 93 ശതമാനവും പണി പൂർത്തിയായി കഴിഞ്ഞു.


ദോഹ: മെട്രോ റയിൽ നിർമാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നും 20 മെട്രോ ട്രെയിനുകൾ എത്തി കഴിഞ്ഞതായും ട്രാൻസ്‌പോർട് ആൻഡ് കമ്യൂണിക്കേഷൻ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി പറഞ്ഞു.

റെഡ് ലൈൻ പാതയുടെ 93 ശതമാനവും പണി പൂർത്തിയായി കഴിഞ്ഞു. മൊത്തം നിർമാണ പ്രവൃത്തികളുടെ 73 ശതമാനവും ഇന്നലെയോടെ പൂർത്തിയായതായി കണക്കാണുന്നതായും പ്രൊജക്റ്റ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മന്ത്രി വെളിപ്പെടുത്തി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫ അൽതാനിയെ അനുഗമിച്ചു കൊണ്ട് ദോഹാ മെട്രോയുടെ എക്കണോമിക് സോൺ സ്റ്റേഷൻ സന്ദർശിച്ചതിന് ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ടണൽ വഴി ട്രെയിൻ കടന്നുപോകുന്നത്തിന്റെ ട്രയലും അവർ നേരിട്ട് കണ്ടു. 73,000 തൊഴിലാളികൾ നേരിട്ട് ജോലിയിൽ വ്യാപൃതരായ അതി ബൃഹത്തായ ഈ പദ്ധതി നിശ്‌ചയിക്കപ്പെട്ട സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണു് പ്രതീക്ഷ.

മെട്രോ ലൈനുകളുടെ പണികൾ പൂർത്തിയാക്കി അവ കാൽനട പാലങ്ങളുമായി ബന്ധിക്കണം എന്നത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ജങ്ങൾക്കു നൽകിയ വാഗ്ദാനമാണ് എന്നും ആ ദിശയിലേക്കുള്ള നിർമാണ പ്രവർത്തികൾ ഏറെ മുന്നോട്ട് പോയി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ബൃഹത്തായ ഈ പദ്ധതിയുടെ നിർമാണ പ്രവർത്തികൾ വേഗത്തിൽ മുന്നോട്ടു കൊണ്ട് പോകാൻ നേതൃത്വം നൽകിയ പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റിയെ മന്ത്രി അനുമോദിച്ചു. പദ്ധതി 2020 ൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി പറഞ്ഞു.

ഉപരോധം ആദ്യ ഘട്ടത്തിൽ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു എന്നും എന്നാൽ ഖത്തർ അമീറിന്റെ നേതൃത്വത്തിൽ എടുത്ത ധീരമായ ചുവടുവെപ്പുകൾ അതെല്ലാം മറികടന്നു മുന്നോട്ടു പോകാൻ സഹായിച്ചുവെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.


0 Comments

Sort by