കുവൈറ്റ്‌ കോടതിയിൽ വികാരനിർഭരമായ രംഗം

News portal



കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ വികാരനിർഭരമായ രംഗങ്ങൾക്ക് ഒടുവിൽ സമാധാനപരമായ പരിസമാപ്‌തി.


കുവൈറ്റിലെ ഒരു കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ വികാരനിർഭരമായ രംഗങ്ങൾക്ക് ഒടുവിൽ സമാധാനപരമായ പരിസമാപ്‌തി.

ജാഫരി കോടതി ആയിരുന്നു വേദി. കുട്ടിയെ വാപ്പയോടൊപ്പം വിടണോ അതോ ഉമ്മക്കൊപ്പമോ? തീരുമാനം എടുക്കേണ്ട ദിവസം. കുട്ടിയോടായി ജഡ്ജി ചോദിച്ചു :'ആർക്കൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നത്"

ഒന്നും പറയാനാവാതെ കുട്ടി മൗനം പാലിച്ചു തല താഴ്ത്തി നിന്നതേയുള്ളൂ. ഈ രംഗം കണ്ടുനിന്നവരെയെല്ലാം വികാര വിവശരാക്കി. ഒടുവിൽ ന്യായാധിപൻ സീറ്റിൽ നിന്നെഴുന്നേറ്റ് കുട്ടിയുടെ അടുത്തേയ്ക്ക് വന്നു; ഉമ്മ കൊടുത്തു. പിന്നെ സ്നേഹമസൃണമായി ചോദിച്ചു, "ആരുടെ കൂടെയാണ് പോവുന്നത്?"

മൗനം ഭഞ്ചിച്ച് കുട്ടി പറഞ്ഞു "ഉമ്മയോടൊപ്പം "-അതോടെ അല്പനേരത്തെ ശോകമൂകരംഗത്തിനു ശുഭാന്ത്യം.

കുട്ടി തന്റെ ഈ നിലപടിനു കാരണവും പറഞ്ഞു: "വാപ്പ ഉമ്മയെ എപ്പോഴും തല്ലും. അവർതമ്മിൽ സ്വരച്ചേർച്ച ഇല്ല." പ്രദേശിക പത്രമായ കുവൈത്ത് ടൈംസ് ആണ് ഈ വാർത്ത റിപോർട്ട് ചെയ്തത്.


0 Comments

Sort by