ചാലിയാർ നദീ

News portal

news



ചാലിയാർ നദീ സംരക്ഷണത്തിന് വേണ്ടി കുത്തക ഭീമന്മാരോട് ജീവിതാവസാനം വരെ പോരാടിയ കെ.എ.റഹ്‌മാൻ ചരമദിനം കൂടിയാണ് ചാലിയാർ ദിനമായ ജനുവരി 11.


ചാലിയാർ ദോഹയുടെ രൂപീകരണ ദിനമായ ജനുവരി 11 "ചാലിയാർ ദിനം 2018" എന്ന പേരിൽ വിവിധ പരിപാടികളോടെ നാളെ (വ്യാഴം) നടക്കും. വൈകിട്ട് 7 മണിക്ക് ഐസിസി ഹാളിൽ നടക്കുന്ന പരിസ്ഥിതി സംഗമം ഖത്തറിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ സംരംഭമായ അൽ ദോസരി പാർക്ക് ഡയറക്ടർ മുഹമ്മദ് അൽ ദോസരി ഉത്ഘാടനം ചെയ്യും. ഐസിസി ജനറൽ സെക്രട്ടറി ജൂട്ടാസ് പോൾ മുഖ്യാതിഥി ആയിരിക്കും. കൂടാതെ പരിസ്ഥിതി മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ചാലിയാർ നദീ സംരക്ഷണത്തിന് വേണ്ടി കുത്തക ഭീമന്മാരോട് ജീവിതാവസാനം വരെ പോരാടിയ കെ.എ.റഹ്‌മാൻ ചരമദിനം കൂടിയാണ് ചാലിയാർ ദിനമായ ജനുവരി 11. കെ.എ.റഹ്‌മാൻ അനുസ്മരണ പ്രഭാഷണം ടിപി.അഷറഫ് വാഴക്കാട് നിർവഹിക്കും.

ഖത്തർ ദേശീയ സ്പോർട്സ് ദിനമായ ഫെബ്രുവരി 13 ന് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന "ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2018" ൻറെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടക്കുന്നതാണ്. സാമൂഹ്യ, സാംസ്‌കാരിക, പരിസ്ഥിതി, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കുന്നതാണ്.

പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുന്നതിനായി പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും വൃക്ഷതൈകൾ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ‭00 974 3342 8871 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.


0 Comments

Sort by