പ്രൈമറി സ്ക്കൂളിൽ ഇംഗ്ലീഷ് വേണ്ടെന്ന് ഇറാൻ

News portal

news



രാജ്യത്ത് ഇപ്പോൾ നടന്നുവരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ മുൻനിർത്തിയാണ് ഇറാൻ നിലപാട് കടുപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.


പ്രൈമറി ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതില്ലെന്ന് ഇറാൻ ഉറച്ച നിലപാട് എടുത്തു. സാംസ്‌കാരിക അധിനിവേശം തടയുകയാണ് ഈ നടപടിക്ക് പിന്നിൽ എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മിഡിൽ ഈസ്റ്റ് മോണിറ്റർ പറയുന്നു. രാജ്യത്ത് ഇപ്പോൾ നടന്നുവരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ മുൻനിർത്തിയാണ് ഇറാൻ നിലപാട് കടുപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.

പ്രൈമറിയിൽ വിദേശ ഭാഷ പഠിപ്പിക്കാൻ ഇപ്പോൾ തന്നെ അനുവാദമില്ല. പലരും അത് പാലിക്കുന്നില്ലെന്ന് മാത്രം. പ്രാഥമിക വിദ്യാലയങ്ങളിൽ-അത് സർക്കാർ സ്കൂൾ ആവട്ടെ, സ്വകാര്യ മേഖലയിൽ ആവട്ടെ ഇംഗ്ലീഷ് പഠനം നിയമത്തിനും നിയന്ത്രണങ്ങൾക്കും എതിരാണെന്ന് ഉന്നത വിദ്യാഭ്യാസ കൌൺസിൽ മേധാവി നഹീദ് ആദം പറഞ്ഞു.

ഫാർസി, ഇറാൻ സംസ്കാരങ്ങൾക്ക് അടിത്തറ പാകുന്ന ബോധനമാണ് ആ ഘട്ടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഹൈസ്കൂളിൽ അറബിയോടൊപ്പം മറ്റൊരു വിദേശ ഭാഷ കൂടി പഠിച്ചിരിക്കണം.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള ഖാംനഈ വിമർശിച്ചിരുന്നു. എന്തുകൊണ്ട് ഇംഗ്ലീഷ് മാത്രം. എങ്കിൽ ഫ്രഞ്ചും സ്പാനിഷും ഒക്കെ ആയിക്കൂടെ എന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. രണ്ടുകൊല്ലം മുമ്പായിരുന്നു ഇത്. പക്ഷെ ഉടനെത്തന്നെ ഇംഗ്ലീഷ് നിരോധിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലത്രെ.


0 Comments

Sort by