സൗദിയിൽ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ ഫുട്ബാൾ കാണാൻ അവസരം

News portal

news



വെള്ളിയാഴ്ച തലസ്ഥാന നഗരമായ റിയാദിൽ ആണ് ഫുട്ബാൾ സ്റ്റേഡിയം ആദ്യമായി സ്ത്രീകൾക്കു തുറന്നു കൊടുക്കുക.


സൗദി അറേബ്യ സ്ത്രീകൾക്ക് തുറന്ന വേദിയിൽ ഫുട്ബാൾ കാണാൻ അവസരം ഒരുക്കുന്നു. ഈ വെള്ളിയാഴ്ച തലസ്ഥാന നഗരമായ റിയാദിൽ ആണ് ഫുട്ബാൾ സ്റ്റേഡിയം ആദ്യമായി സ്ത്രീകൾക്കു തുറന്നു കൊടുക്കുക എന്ന് സൗദി വാർത്താ വിനിമയ മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് കുവൈത്ത് ടൈംസ് റിപോർട് ചെയ്തു.

അൽ അഹലി,അൽ ബിതീം എന്നീ പ്രദേശിക ടീമുകൾ ആണ് അന്ന് മാറ്റുരക്കുക. പിറ്റേദിവസം ജിദ്ദയിലും 18ന് ദമാമിലും നടക്കുന്ന ഫുട്ബാൾ മത്സരങ്ങൾ കാണാനും സ്ത്രീകൾക്ക് അനുവാദം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനായി സ്റ്റേഡിയങ്ങൾ ഒരുങ്ങി കഴിഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. സ്ത്രീകൾക്കു് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനും രാജ്യത്ത് സിനിമാശാലകൾക്ക് അനുമതി നൽകാനുമുള്ള നീക്കത്തിന്റെ അനുബന്ധമാണ് പൊതു സ്റ്റേഡിയങ്ങൾ സ്ത്രീകൾക്ക് തുറന്നു കൊടുക്കാനുള്ള പുതിയ തീരുമാനം.


0 Comments

Sort by